പോഷണ്‍ പക്വഡ ക്യാമ്പയിന്‍ തുടങ്ങി

0 336

കൽപ്പറ്റ :നാഷണല്‍ ന്യൂട്രിഷ്യന്‍ മിഷന്‍ നടപ്പിലാക്കുന്ന പോഷന്‍ പക്വാഡ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. വനിത ശിശു വികസന വകുപ്പ് ജില്ലാ ഐസിഡിഎസ് സെല്‍്, കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ നടത്തുന്നത്.

ചെറു ധാന്യങ്ങളുടെ പ്രാധാന്യം, വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേയ്ക്ക് (വിവ) പദ്ധതി എന്നിവയ്ക്ക് പോഷന്‍ പക്വാഡ ഊന്നല്‍ നല്‍കും. ന്യൂന പോഷണ തൂക്കകുറവ്, വളര്‍ച്ച ശോഷണം, വളര്‍ച്ച മുരടിപ്പ് എന്നിവയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ചെറുധാന്യങ്ങളുടെ പ്രാധാന്യം, പോഷണ നിലവാരമുള്ള ഭക്ഷണ ശൈലി എന്നിവ ക്യാമ്പയിനില്‍ അവതരിപ്പിക്കും. ഏപ്രില്‍ 3 വരെയാണ് ക്യാമ്പയിന്‍.

ചടങ്ങില്‍ അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ എന്‍. ഇ സഫിയ, കൊച്ചി സി.ഐ.എഫ്.റ്റി വേള്‍ഡ് ഫിഷ് പ്രോജക്റ്റ് പ്രിന്‍സിപ്പള്‍ സയിന്റ്‌റിസ്റ്റ് സുഷീല മാത്യു, വനിത ശിശു വികസന ജില്ലാ ഓഫീസര്‍ വി.സി സത്യന്‍, ശിശു വികസന പദ്ധതി ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് എന്നിവര്‍ സംസാരിച്ചു.സമ്പുഷ്ട കേരളം വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ യു. എസ് നിശാന്ത്, ഐ സി ഡി എസ് കല്‍പ്പറ്റ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എ.കെ ഷഹന്‍ഷാ, ഐ സി ഡി എസ് ജീവനക്കാര്‍ തടങ്ങിയവര്‍ പങ്കെടുത്തു. മത്സ്യ ഉല്‍പ്പന്നങ്ങളിലൂടെയുള്ള പോഷകാഹാര വികസനം എന്ന വിഷയത്തില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ബോധവ ത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.