എനിക്ക് ആരുമില്ലാതായി…! ഭർത്താവ് പ്രണവിനെ കണ്ട് പൊട്ടിക്കരഞ്ഞ് ശരണ്യ

0 686

 

 

കണ്ണൂർ: തയ്യിലിൽ കാമുകനൊപ്പം പോവാൻ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ നിധിന്റെ പ്രേരണയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് നിധിൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ പണവും സ്വർണവും ആവശ്യപ്പെട്ടതോടെയാണ് പ്രണവിന്റെ വീട്ടിൽ മോഷണം നടത്തിയതെന്നും. യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. വിയാനെ ഇതിന് മുൻപും കൊലപ്പെടുത്താൻ യുവതി ശ്രമിച്ചിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ശരണ്യയുടെ മൊഴി കാമുകനായ നിധിൻ തള്ളി. കുഞ്ഞിനെ കൊലപ്പെടുത്താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും, യുവതിയെ വിവാഹത്തിന് നിർബന്ധിച്ചിട്ടില്ലെന്നും നിധിൻ പൊലീസിനോട് പറഞ്ഞു. ഇതോടെ ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കും. എന്നാൽ കുട്ടി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം രാത്രി ശരണ്യയെ കാണാൻ എത്തിയിരുന്നതായി നിധിൻ പൊലീസിനോട് സമ്മതിച്ചു. അതേസമയം, ഭർത്താവ് പ്രണവിനെ കണ്ട ശരണ്യ ‘എനിക്കാരുമില്ലാതായി’ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. പ്രണവിന്റെ സുഹൃത്ത് കൂടിയാണ് യുവതിയുടെ കാമുകനായ നിധിൻ. നിധിനെ കണ്ടതും കുടുംബം തകർത്തല്ലോടാ എന്നും പറഞ്ഞ് തല്ലാനോങ്ങിയ പ്രണവിനെ കുടെയുണ്ടായിരുന്നവർ പിടിച്ചുമാറ്റുകയായിരുന്നു.

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതോടെയാണ് ശരണ്യയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് മനസിലായത്. ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.