യു.പി സര്‍ക്കാരിന് തിരിച്ചടി; പൌരത്വ പ്രക്ഷോഭകരുടെ ചിത്രങ്ങളടങ്ങിയ ബാനറുകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
യു.പി സര്‍ക്കാരിന് തിരിച്ചടി; പൌരത്വ പ്രക്ഷോഭകരുടെ ചിത്രങ്ങളടങ്ങിയ ബാനറുകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
യു.പി സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. യുപിയില്‍ പൌരത്വ പ്രക്ഷോഭകരുടെ ചിത്രങ്ങളടങ്ങിയ ബാനറുകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഇതിനെതിരെ സ്വമേധയാ കേസെടുത്തുകൊണ്ട് വിഷയത്തില്‍ കോടതി ഇടപെടുകയായിരുന്നു. മൂന്നു മണിക്ക് മുമ്ബായി ഈ ബാനറുകള്‍ നീക്കം ചെയ്യണമെന്നും പ്രത്യേക സിറ്റിങില്‍ കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയത്.
പൌരത്വ പ്രക്ഷോഭകരുടെ ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ സ്ഥാപിച്ചത് അന്യായ നടപടിയൊണെന്നും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹൈക്കോടതി അഭിപ്പായപ്പെട്ടു. മൂന്ന് മണിക്ക് മുമ്ബ് ബാനറുകള്‍ നീക്കം ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് കാണിച്ചാണ് ബാനര്‍ പതിച്ചത്. പ്രക്ഷോഭകര്‍ കുറ്റക്കാരാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യരുതെന്നും കോടതി പറഞ്ഞു.