പ്രഗതി സർഗ്ഗോത്സവം;കായിക മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്തു

0 136
ഇരിട്ടി: പ്രഗതി വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സർഗ്ഗോത്സവത്തിന്റെ ഭാഗമായ കായിക മത്സരങ്ങൾ ബുധനാഴ്ച വള്ള്യാട് വയലിൽ നടന്നു. രാവിലെ പയഞ്ചേരിമുക്കിൽ നിന്നും ആരംഭിച്ച ദീപശിഖാ യാത്ര വള്ളിയാട് വയലിൽ സമാപിച്ചു . തുടർന്ന് നടന്ന കായിക മത്സരങ്ങളുടെ ഉദ്‌ഘാടനം ഇന്ത്യൻ ആർമി റിട്ട. ക്യാപ്റ്റനും മുൻ ഇന്ത്യൻ കബഡി ടിം കോച്ചുമായ ഇ. ഭാസ്കരൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ. ശശീന്ദ്രൻ, കെ.വി. രാജേഷ്, എം.രതീഷ്, വിദ്യാർത്ഥി പ്രതിനിധി ആദിത്യ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച ഇൻഡോർ മത്സരങ്ങളും 27 ന് നടക്കുന്ന ഫൈനൽ കലാമത്സരങ്ങളുടെ ഉദ്‌ഘാടനം ഗാനരചയിതാവ് രാജീവ് ആലുങ്കലും 28 ന് നടക്കുന്ന സമാപന പരിപാടി സിനിമാതാരം ഉണ്ണിമുകുന്ദനും നിർവഹിക്കും

Get real time updates directly on you device, subscribe now.