പ്രകോപന എഫ്.ബി ലൈവിന് അറസ്റ്റിലായ യുവാവിനെ ന്യായീകരിച്ച്‌ വി. മുരളീധരന്‍

0 192

 

 

 

കാസര്‍കോട്: സമൂഹ മാധ്യമങ്ങളില്‍ മതസ്​പര്‍ധ വളര്‍ത്തുംവിധം വിദ്വേഷ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകനെ ന്യായീകരിച്ച്‌ കേന്ദ്ര മന്ത്രി വി. മുരളീധരന്‍. പൗരത്വ നിയമത്തെ അനുകൂലിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും മുരളീധരന്‍ കാസര്‍കോട്ട് പറഞ്ഞു.

എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അഗളി കള്ളമല സ്വദേശി ശ്രീജിത്ത്​ രവീന്ദ്രനാണ്​ കഴിഞ്ഞ ദിവസം അറസ്​റ്റിലായത്.