വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജനതാദള്‍ വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

0 628

കല്‍പ്പറ്റ:കാര്‍ഷിക ദ്രോഹ നയം പിന്‍വലിക്കുക,വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക,പടിഞ്ഞാറത്തറ പൂഴി തോട് റോഡ് പ്രവൃത്തിയുടെ അനിശ്ചതത്വം അവസാനിപ്പിക്കുക, ഹ ത്രാസില്‍ കൊല്ലപ്പെട്ട കുടുംബത്തിന് നീതി ഉറപ്പാക്കുക, അഴിമതിയുടെ മുഖമുദ്രയായി മാറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനതാദള്‍ (യുഡിഎഫ്) വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.പൗലോസ് കുറുമ്പമേടം പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. എം അബ്ദുറഹിമാന്‍,സി ജെ വര്‍ക്കി,മാടത്തായി ലത്തീഫ് ഇ ജി അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി