പ്രളയ ഫണ്ട് തട്ടിപ്പ്: ഒറ്റപ്പെട്ട സംഭവമല്ല, സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടതിനാല്‍ പൊലീസ് ഒതുക്കുമെന്ന് പി ടി തോമസ്

0 148

 

 

കൊച്ചി: പ്രളയ ദുരിതാശ്വാസ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പി ടി തോമസ് എംഎല്‍എ. ദുരിതാശ്വാസത്തിനായുള്ള പണം അടിച്ചുമാറ്റിയ സംഭവം കേരളം മുഴുവനുള്ള അര്‍ഹരായ ലക്ഷക്കണത്തിന് പാവങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണെന്നും സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പായതിനാല്‍ പൊലീസ് സംഭവം ഒതുക്കുമെന്നും പി ടി തോമസ് പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ദുരിതം ജനങ്ങള്‍ക്കും ആശ്വാസം സിപിഎമ്മിനും എന്നതാണ് അവസ്ഥ. അര്‍ഹരായ പലര്‍ക്കും സഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും പി ടി തോമസ് പറഞ്ഞു.  കോടികളുടെ തപ്പിട്ടാണ് നടന്നതെന്ന് വിഷയം പുറത്ത് കൊണ്ടുവന്ന എറണാകുളത്തെ വിവരാവകാശ പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു പറയുന്നു. വിതരണം ചെയ്യാന്‍ അനുവദിച്ച എട്ട് കോടി രൂപയില്‍ ആറ് കോടി രൂപ മാത്രമാണ് ജനങ്ങളിലേക്ക് എത്തിയിട്ടുള്ളൂ. രണ്ട് കോടിയുടെ വ്യത്യാസം കാണുന്നുണ്ടെന്നും പ്രളയത്തിന്‍റെ പ്രഥമിക ഘട്ടത്തിലെ കിറ്റ് വിതരണത്തിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഗിരീഷ് ബാബു പറയുന്നു.