ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ രണ്ട് ഉപദേശകരെ കൂടി നിയമിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ഭാസ്കര്‍ കുല്ബൈ, അമര്‍ജിത് സിന്‍ഹ എന്നിവരെയാണ് നിയമിച്ചത്. ഇരുവരുടേയും നിയമനം കാബിനറ്റിന്റെ നിയമനകാര്യ കമ്മിറ്റി അംഗീകരിച്ചു. 1983 ബാച്ചിലുള്ളവരാണ് ഇവര്‍. കുല്ബൈ പശ്ചിമ ബംഗാള്‍ കേഡറില്‍നിന്നും സിന്‍ഹ ബിഹാര്‍ കേഡറില്നിന്നുമാണ് വരുന്നത്.
കഴിഞ്ഞ വര്‍ഷം റൂറല്‍ ഡവലപ്മെന്റ് സെക്രട്ടറി പദവിയില്‍നിന്നാണ് സിന്‍ഹ വിരമിച്ചത്. കുല്ബൈ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടു വർഷത്തേക്കാണ് നിയമനം