ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ സംരക്ഷണം വേണം: വ്യാപാരികള്‍ പ്രതിഷേധക്കൂട്ടായ്മ നടത്തി

0 161

 

പിലാത്തറ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാടായി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിലാത്തറയില്‍ വ്യാപാരികള്‍ പ്രതിഷേധക്കൂട്ടായ്മ നടത്തി.

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനംചെയ്തു. കെ.കെ.ദാമോദരന്‍ അധ്യക്ഷതവഹിച്ചു.

ചെറുതാഴം പഞ്ചായത്ത് പ്രസിഡന്‍റ് പി.പ്രഭാവതി, കെ.പദ്മനാഭന്‍, എം.പി.ഉണ്ണിക്കൃഷ്ണന്‍, ഐ.വി.ശിവരാമന്‍, കെ.രാമദാസ്, സംസ്ഥാന സെക്രട്ടറി വി.ഗോപിനാഥ്, ഏരിയാ സെക്രട്ടറി എം.കെ.തമ്ബാന്‍, കര്‍മസമിതി കണ്‍വീനര്‍ കെ.വി.ഉണ്ണിക്കൃഷ്ണന്‍, കെ.സി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുക, ഒഴിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് സാക്ഷ്യപത്രം നല്‍കുക, കുടിയാന് ആനുകൂല്യം നല്‍കാനുള്ള ചര്‍ച്ചക്ക് ജന്മികള്‍ വഴിയൊരുക്കുക എന്നീ ആവശ്യങ്ങളുമായാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്.