അഴീക്കല്‍ : അഴീക്കല്‍ തുറമുഖത്തിന്റെ വികസനപ്രതീക്ഷകള്‍ക്ക് കരുത്തേകി ലക്ഷദ്വീപിലേക്കുള്ള പ്രതിവാര ഉരു ചരക്ക് സര്‍വീസിന് തുടക്കമായി. മാരിടൈം ബോര്‍ഡ് ചെയര്മാന് വി.ജെ. മാത്യു ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. 400 ടണ്‍ ശേഷിയുള്ള എംഎസ്വി മെക്കനൈസ്ഡ് ട്രെയ്നിംഗ് വെസലില്‍ 200 ടണ്‍ ചരക്കുമായാണ് ആദ്യ സര്‍വീസ് നടത്തിയത്.
ബേപ്പൂര്‍ ആസ്ഥാനമായ ഒറിസോണ്‍ ട്രേഡിംഗ് കമ്ബനിയാണ് സര്‍വീസ് നടത്തുന്നത്. സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ സുധീര്‍ കുമാര്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതിഷ് ജി.നായര്‍, കോസ്റ്റല്‍ ഷിപ്പിംഗ് മാനേജര്‍ മൂസ അനസ്, തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ പ്രതിനിധി യു. ബാബു ഗോപിനാഥ്, ഒറിസോണ്‍ ട്രേഡിംഗ് പ്രതിനിധി അക്ബര്‍ അലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.