അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടി ആവശ്യപ്പട്ട് പ്രവാസി ലീഗൽ’സെൽ

0 376

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടി ആവശ്യപ്പട്ട് പ്രവാസി ലീഗൽ’സെൽ

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടി ആവശ്യപ്പട്ട് പ്രവാസി ലീഗൽ’സെൽ നിവേദനം നൽകി

കോവിഡ് മൂലം വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങിവരുന്നപ്രവാസികളിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനകമ്പനികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്രവ്യോമയാന മന്ദ്രാലയത്തിന് നിവേദനം നൽകി.
ഗൾഫ് മേഖലയിൽ നിന്നും പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി കനത്ത തുകയാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ നിലവിൽ യാത്രക്കാരിൽ നിന്നും ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഉദാഹരണമായി ബഹ്‌റിനിൽ നിന്നും ഇന്ത്യയിലേക്ക് യാത്രചെയ്യുനതതിനായി എയർ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ ഈടാക്കിയ തുക 45000 രൂപയിൽ അധികമാണ്.
കോവിഡ് 19 എന്ന മഹാമാരിയിൽ കുടുങ്ങി പ്രവാസി ഇന്ത്യക്കാർ മാസങ്ങളായി നട്ടംതിരിയുകയാണ്. പലർക്കും ജോലി നഷ്ടപ്പെട്ട് മാസങ്ങളായി ശമ്പളമില്ലാതിരിക്കുന്ന സാഹചര്യത്തിൽ ഇത്രയുമധികം തുക ഈടാക്കുന്ന വിമാന കമ്പനികളുടെ നിലപാട് അങ്ങേയറ്റംഅവലബനിയമാണെന്ന് പ്രവാസി ലീഗൽ സെൽ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഗുൾഫ്‌ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിക്കുകയും കോടതി 13/4/2020 തിയ്യതിയിൽ പാസാക്കിയ ഉത്തരവനുസരിച്ച് പ്രവാസി ലീഗൽ സെല്ലിന്റെ ഹർജ്ജിയെ ഒരു നിവേദനമായി പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മെയ് മാസം 5 തിയ്യതി കേന്ദ്ര സർക്കാർ എടുത്ത തീരുമാനം പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസകരമാണെന്നും നിവേദനത്തിൽ പറയുന്നു.
വൻ തുക ഈടാക്കി ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നത് സാമ്പത്തികമായി  ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് താങ്ങാൻ സാധിക്കുകയില്ല. യാതൊരുവിധ നിയത്രണവുമില്ലാതെ 45000 രൂപയിൽ കൂടുതൽ ടിക്കറ്റ് തുക നൽകി നാട്ടിലെത്താമെന്ന ഒരു പ്രവാസി ഇന്ത്യക്കാരന്റെ ആഗ്രഹം സ്വപ്നമായി അവശേഷിക്കുകയാണെന്നും പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു.
കോവിഡ് എന്ന മഹാമാരിയിൽ ജനങ്ങൾ ഒട്ടാകെ ദുരിതമനുഭവിക്കുമ്പോൾ ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നും കുറഞ്ഞ പക്ഷം വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും നിവേദനത്തിൽ ആവശ്യപെടുന്നു.
ദരിദ്രരായ കുടിയേറ്റ തൊഴിലാളികളെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ നൽകിയ ഹർജ്ജിയും സുപ്രീം കോടതിയുടെ പരിഗണയിലാണ്.