പ്രവാസി ഡിവിഡന്‍റ് ഫണ്ടായി 25 കോടി ലഭിച്ചെന്ന് സര്‍ക്കാര്‍

0 192

 

 

പ്രവാസി ഡിവിഡന്‍റ് പദ്ധതിയില്‍ 1500 പേര്‍ അംഗങ്ങളായതായി സംസ്ഥാന സര്‍ക്കാര്‍. 25 കോടി രൂപ സമാഹരിക്കാനായി. 3 ലക്ഷം മുതല്‍ 51 ലക്ഷം വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡന്‍റ് ലഭിക്കുന്നതാണ് പദ്ധതി.

ആദ്യ വര്‍ഷങ്ങളിലെ ഡിവിഡന്‍റ് നിക്ഷപ തുകയോട് കൂട്ടിച്ചേര്‍ക്കും. നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് ഡിവിഡന്‍റ് ലഭിച്ചു തുടങ്ങും. കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ക്കാണ് തുക വിനയോഗിക്കുക. ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭ വിഹിതം പദ്ധതിയുടെ തുടക്കമെന്ന നിലയിലുള്ള വാഗ്ദാനമാണെന്നും അധികൃതര്‍ അറിയിച്ചു.