മഴക്കാല പൂര്‍വ്വ ശുചീകരണം:  മേല്‍ക്കൂരകളില്‍ വെള്ളക്കെട്ട് ഒഴിവാക്കണം :ജില്ലാ ശുചിത്വമിഷന്‍

0 1,231

മഴക്കാല പൂര്‍വ്വ ശുചീകരണം:  മേല്‍ക്കൂരകളില്‍ വെള്ളക്കെട്ട് ഒഴിവാക്കണം :ജില്ലാ ശുചിത്വമിഷന്‍

കടകളുടെയും സ്ഥാപനങ്ങളുടെയും മേല്‍ക്കൂരകളില്‍ വെള്ളം കെട്ടിക്കിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കെട്ടിടത്തിന്റെ മുകളില്‍ ജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകാനുളള സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഓരോ കെട്ടിട ഉടമയും കൈവശക്കാരും  ഉറപ്പുവരുത്തേണ്ടതാണ്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവ്യത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാറുണ്ടെങ്കിലും പലയിടങ്ങളിലും മേല്‍ക്കൂരക്ക് മുകളില്‍ കെട്ടിക്കിടക്കുന്ന മഴവെളളം കൊതുകളുടെ പ്രജനന കേന്ദ്രമായി മാറുകയാണ് പതിവ്. ഇത് ഒഴിവാക്കണം.
വാര്‍ഡ് തല ശുചിത്വസമിതികള്‍ മുഖേന അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.