ഗര്‍ഭിണികള്‍ക്ക് നിരീക്ഷണ നിബന്ധനകളില്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്ന് വരുന്ന ഗര്‍ഭിണികള്‍ക്ക് നിരീക്ഷണ നിബന്ധനകളില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. ഇവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ വേണ്ട. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. 75 വയസിന് മുകളിലും 10 വയസിന് താഴെയുള്ളവര്‍ക്കും ഇളവ് ബാധകമാണ്. എല്ലാവരും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പോകണമെന്നായിരുന്നു ആദ്യ തീരുമാനം.