ഗര്‍ഭിണിയായ മലയാളി യുവതി നാട്ടിലേക്ക് മടങ്ങാനിരിക്കെ ജിദ്ദയില്‍ മരിച്ചു

0 778

ഗര്‍ഭിണിയായ മലയാളി യുവതി നാട്ടിലേക്ക് മടങ്ങാനിരിക്കെ ജിദ്ദയില്‍ മരിച്ചു

റിയാദ് | നാട്ടിലേക്കു മടങ്ങാന്‍ തയ്യാറെടുത്ത് കാത്തിരിക്കുകയായിരുന്ന ഗര്‍ഭിണിയായ മലയാളി യുവതി സഊദിയില്‍ മരിച്ചു. തിരൂരങ്ങാടി കുണ്ടൂര്‍ അനസ് ഉള്ളക്കം തയ്യിലിന്റെ ഭാര്യ ജാസിറ (27) ആണ് ഇന്ന് പുലര്‍ച്ചെ ജിദ്ദയില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുലര്‍ച്ചെ ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.നാട്ടില്‍ പോകുന്നതിന് എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനായി കാത്തിരിക്കുമ്ബോഴായിരുന്ന മരണം. ജാസിറക്ക് നാലുവയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്. ജാസിറയുടെ ഭര്‍ത്താവ് ജിദ്ദയില്‍ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്.