‘എന്റെ സമ്ബാദ്യമെല്ലാം തീര്‍ന്നു, ലോണ്‍ എടുത്തിട്ടായാലും ആളുകള്‍ക്ക്‌ ഭക്ഷണം എത്തിക്കും’ – പ്രകാശ്‌ രാജ്‌

0 1,208

‘എന്റെ സമ്ബാദ്യമെല്ലാം തീര്‍ന്നു, ലോണ്‍ എടുത്തിട്ടായാലും ആളുകള്‍ക്ക്‌ ഭക്ഷണം എത്തിക്കും’ – പ്രകാശ്‌ രാജ്‌

ചെന്നൈ > കോവിഡ് 19 ന്റെ പശ്ചാത്തലത്തില് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്ന്ന് ജീവിതം വഴിമുട്ടിയ ഒരുപറ്റം ആളുകള്ക്ക് ഭക്ഷണവും മരുന്നുമുള്പ്പെടെയുള്ളവ വിതരണം ചെയ്ത് കൈത്താങ്ങാവുകയാണ് നടന് പ്രകാശ് രാജ്. ലോക്ക് ഡൗണില് ജീവിതം വഴിമുട്ടിയവരെ ബാങ്ക് ലോണ് എടുത്തിട്ടായാലും താന് സഹായിക്കുമെന്നാണ് പ്രകാശ് രാജ് ട്വിറ്ററില് കുറിച്ചത്. തന്റെ സമ്ബാദ്യമെല്ലാം തീര്ന്നുകൊണ്ടിരിക്കുകയാണെന്നും കടംവാങ്ങിയിട്ടായാലും ഇത്തരം കുടുംബങ്ങളെ സഹായിക്കുമെന്നും പ്രകാശ് രാജ് പറയുന്നു.

പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് അദ്ദേഹം നിരവധി കുടുംബങ്ങളെ സഹായിക്കുന്നത്. അരിയും പച്ചക്കറിയുമുള്പ്പെടെയുള്ള സാധനങ്ങളാണ് വീടുകളില് ഇദ്ദേഹം എത്തിക്കുന്നത്. ”എന്റെ സമ്ബാദ്യമെല്ലാം തീര്ന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ലോക്ക് ഡൗണില് കുടുങ്ങിയവരെ ലോണെടുത്തായാലും ഞാന് സഹായിക്കും. എനിക്ക് ഇനിയും സമ്ബാദിക്കാം. ഇപ്പോള് ഏവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില് അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്നു തോന്നുന്നു. നമുക്കിതിനെ ഒരുമിച്ച്‌ നേരിടാം. പൊരുതി ജയിക്കാം.’ പ്രകാശ് രാജ് ട്വിറ്ററില് കുറിച്ചു.

ലോക്ക് ഡൗണിന് പിന്നാലെ സാമ്ബത്തിക പ്രതിസന്ധിയിലായ നിരവധി കുടുംബങ്ങളെ പ്രകാശ് രാജ് സഹായിച്ചിരുന്നു. 30 ദിവസവേതനക്കാരെ തന്റെ ഫാം ഹൗസില് താമസിപ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ സമ്ബാദ്യത്തില് നിന്നും, ജോലിക്കാര്ക്കും പ്രൊഡക്ഷന് ഹൗസിലെ മറ്റു സഹപ്രവര്ത്തകര്ക്കും അടുത്ത മെയ് വരെയുള്ള ശമ്ബളവും അദ്ദേഹം നല്കിയിരുന്നു.