പ്രീമിയര്‍ ലീഗ് ആരവം നാളെ മുതല്‍!!

0 539

ഫുട്ബോള്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ നാളെ മുതല്‍ തുടങ്ങും. കൊറോണ കാരണം നീണ്ട മൂന്നു മാസമായി നിര്‍ത്തിവെച്ചിരിക്കുന്ന ലീഗിനാണ് നാളെ തുടക്കമാകുന്നത്. നാളെ രണ്ട് പോരാട്ടങ്ങള്‍ ആണ് ലീഗില്‍ ഉള്ളത്. ആദ്യ മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും. രണ്ടാമത്തേത് ഒരു വന്‍ പോരാട്ടമാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സണലും. പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു അര്‍ട്ടേറ്റയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം എന്ന പ്രത്യേകത ഈ മത്സരത്തിന് ഉണ്ട്. ലിവര്‍പൂളിന്റെ കിരീട നേട്ടം വൈകിപ്പിക്കണം എങ്കില്‍ സിറ്റിക്ക് നാളെ ജയിച്ചെ മതിയാകു. ആഴ്സണലിന് ആണെങ്കില്‍ ചാമ്ബ്യന്‍സ് ലീഗ് പ്രതീക്ഷയും കാത്തു സൂക്ഷിക്കേണ്ടതുണ്ട്.

ഫിക്സ്ചര്‍;
📅 Wed:
Aston Villa v Sheff Utd
Man City v Arsenal

📅 Fri:
Norwich v Southampton
Spurs v Man Utd

📅 Sat:
Watford v Leicester
Brighton v Arsenal
West Ham v Wolves
Bournemouth v Palace

📅 Sun:
Newcastle v Sheff Utd
Aston Villa v Chelsea
Everton v Liverpool