സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് നികുതി ഒഴിവാക്കി

0 486

സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് നികുതി ഒഴിവാക്കി

 

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് നികുതി ഒഴിവാക്കി. സ്‌കൂള്‍ ബസുകള്‍ക്ക് സമാനമായ ഇളവ് നല്‍കും. ഇതുവഴി സര്‍ക്കാരിന് 90 കോടിയോളം രൂപയുടെ നികുതി നഷ്ടമുണ്ടാകും. ബസ് ഉടമകള്‍ എല്ലാ റൂട്ടിലും സര്‍വീസ് നടത്തുമെന്ന് അറിയിച്ചതായും ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്റ്റ് ഗാരേജ്, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് നികുതി ഇളവ് നല്‍കുക. നികുതി ഇളവ് വരുത്തിയ സാഹചര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് നടത്താതിരുന്നാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു.