പ്രൊ ലൈഫ് ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം കേരളത്തിലും പ്രാര്‍ത്ഥനയുടെ സ്നേഹ മതില്‍
പ്രൊ ലൈഫ് ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം കേരളത്തിലും പ്രാര്‍ത്ഥനയുടെ സ്നേഹ മതില്‍
പ്രൊ ലൈഫ് ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം കേരളത്തിലും പ്രാര്‍ത്ഥനയുടെ സ്നേഹ മതില്‍
കൊച്ചി: അന്തര്‍ദേശിയ പ്രൊ ലൈഫ് ദിനമായ ഇന്ന് (മാര്‍ച്ച് 25) ഫ്രാന്‍സിസ് പാപ്പയോടൊപ്പം പ്രാര്‍ത്ഥനയുടെ സ്നേഹ മതില്‍ കേരളത്തിലും രൂപംകൊള്ളും.
മാസങ്ങള്‍ക്കു മുമ്ബ് തിരുവനന്തപുരത്ത് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കെ സി ബി സി പ്രൊ ലൈഫ് സമിതിയുടെ സമ്മേളനവും റാലിയും മാറ്റിവെച്ചു പ്രൊ ലൈഫ് കുടുംബങ്ങള്‍ ഭവനങ്ങളില്‍ ഇന്ന് ഉപവസിച്ചു പ്രാര്‍ത്ഥിക്കും.
വൈകിട്ട് 4.30 നു (റോമിലെ സമയം 12 മണിക്ക്) ലോകം മുഴുവനിലുമുള്ള കാത്തോലിക്ക വിശ്വാസികള്‍ സാര്‍വത്രിക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ക്രിസ്‌തു തന്‍െറ ശിഷ്യന്മാരെ പഠിപ്പിച്ച ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ‘- എന്ന പ്രാര്‍ത്ഥന ചൊല്ലും.
കൊറോണാ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധിയില്‍ നിന്ന് ലോകത്തെ മുഴുവന്‍ കാത്തുരക്ഷിക്കുന്നതിനും പൊതുരംഗത്തും ആരോഗ്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന എല്ലാവരെയും കാത്തുരക്ഷിക്കുന്നതിനോടൊപ്പം, അടുത്ത കാലത്ത് ഭേദഗതി ചെയ്യുവാന്‍ തയ്യാറാക്കിയിരിക്കുന്ന ഭൂണഹത്യ നിയമത്തിന്റെ ഭവിഷ്യത്തു അധികാരികളും സമൂഹവും തിരിച്ചറിഞ്ഞു നിയമം പിന്‍വലിക്കുവാനും ഈ പ്രത്യേക പ്രാര്‍ത്ഥനയില്‍ പ്രൊ ലൈഫ് പ്രവര്‍ത്തകരുടെ നിയോഗങ്ങള്‍ ആണ്.