കൊറോണ ,​ ഓഹരികളുടെ നില അതീവ ഗുരുതരം

0 185

 

കൊറോണ ,​ ഓഹരികളുടെ നില അതീവ ഗുരുതരം

കൊച്ചി: കൊറോണ ഭയം ബാധിച്ച ഓഹരി വിപണികളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ സ്ഥിതി അല്‌പം മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ വീണ്ടും മോശമായി. സെന്‍സെക്‌സ് 1709 പോയിന്റിടിഞ്ഞ് 28,​869ലും (5.59 ശതമാനം)​ നിഫ്‌റ്റി 498 പോയിന്റ് (5.56 ശതമാനം)​ നഷ്‌ടവുമായി 8,​468ലുമാണ് വ്യാപാരാന്ത്യമുള്ളത്. ഇരു സൂചികകളുടെയും കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയാണിത്.

നിക്ഷേപകര്‍ കൂട്ടത്തോടെ കളം വിടുന്നതാണ് സൂചികകളെ തളര്‍ത്തുന്നത്. ബാങ്കിംഗ്,​ ധനകാര്യം,​ ടെലികോം ഓഹരികളില്‍ കനത്ത വിറ്റഴിയല്‍ സമ്മര്‍ദ്ദമുണ്ടായി. കോട്ടക് മഹീന്ദ്ര ബാങ്ക്,​ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്,​ ബജാജ് ഫിനാന്‍സ്,​ ഭാരതി ഇന്‍ഫ്രാടെല്‍,​ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍,​ എച്ച്‌.ഡി.എഫ്.സി ബാങ്ക്,​ എന്‍.ടി.പി.സി എന്നിവയാണ് ഇന്നലെ കനത്ത നഷ്‌ടം നേരിട്ട ഓഹരികള്‍.