ആറ്റാഞ്ചേരിയിലെ കടയിൽ നിന്ന് നിരോധിത പുകയില ഉത്പന്നം പിടികൂടി

0 638

പേരാവൂർ : ആറ്റാഞ്ചേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ നാല് കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ (ഹാൻസ്) എക്സൈസ് പിടികൂടി പിഴ ഈടാക്കി.കണ്ണൻകാലായിൽ പ്രസാദ്(48) എന്നയാളുടെ വീട്ടിലും കടയിലും നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്.പ്രസാദിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. എക്സൈസ് ഇൻസ്പെക്ടർ എ. കെ.വിജേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി. എം.ജയിംസ്,സിവിൽ എക്സൈസ് ഓഫിസർമാരായ പി.വിജയൻ, കെ. സന്തോഷ്, സി.സുരേഷ്, കാവ്യ വാസു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Get real time updates directly on you device, subscribe now.