കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ്: വാക് ഇൻ ഇന്റർവ്യൂ 31ന്

0 541

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ്: വാക് ഇൻ ഇന്റർവ്യൂ 31ന്

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ജനുവരി 19ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ ജനുവരി 31 തിങ്കൾ രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാല അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന്  18നും 30നും ഇടയിൽ. പട്ടികജാതി, പട്ടികവർഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0497 2700205.