ജോലി വാഗ്‌ദാനം ചെയ്ത് വിളിച്ചുവരുത്തി; യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം താഴേക്ക് വലിച്ചെറിഞ്ഞു
രാജസ്ഥാനിൽ ഡൽഹി സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡനശേഷം യുവതിയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊല്ലാനും ശ്രമം നടത്തി.നാല് പേർ ചേർന്നാണ് പീഡന ശേഷം യുവതിയെ കൈകൾ കെട്ടിയിട്ട് കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടത്. ജോലി വാഗ്‌ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.
പൊലീസ് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ചുരു റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു ദാരുണ സംഭവം