‘സ്വത്ത് തരില്ല’, പത്തനംതിട്ടയിൽ ഇതര മതക്കാരനെ വിവാഹം കഴിച്ച യുവതിയെ ചേച്ചിയും ഭർത്താവും വെട്ടി പരിക്കേൽപ്പിച്ചു

0 1,352

‘സ്വത്ത് തരില്ല’, പത്തനംതിട്ടയിൽ ഇതര മതക്കാരനെ വിവാഹം കഴിച്ച യുവതിയെ ചേച്ചിയും ഭർത്താവും വെട്ടി പരിക്കേൽപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിക്കെതിരെ ബന്ധുക്കളുടെ ആക്രമണം. ചേച്ചിയും ഭർത്താവും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവതിയും  ഹിന്ദു വിഭാഗത്തിൽപ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്.