പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐഎം മാനന്തവാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

0 1,525

മാനന്തവാടി: പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐഎം മാനന്തവാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍എസ്എസ്സിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

പ്രകടനത്തിന് മാനന്തവാടി ഏരിയ സെക്രട്ടറി എം.റെജീഷ് നേതൃത്വം നല്‍കി. എരിയ കമ്മിറ്റിയംഗങ്ങളായ എന്‍.ജെ ഷജിത്ത്, നിര്‍മ്മല വിജയന്‍, കെ.ടി വിനു, എ .ഉണ്ണികൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി മനോജ് പട്ടേട്ട്, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.