റവന്യൂ വകുപ്പിലെ കൂട്ടസ്ഥലംമാറ്റത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടറെ ഉപരോധിക്കുന്നു. എന്‍ ജി ഒയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റവന്യൂ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം നടന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പതിനഞ്ച് പേരെയാണ് സ്ഥലം മാറ്റിയത്. നടപടി റദ്ദാക്കിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാവിലെ പത്ത് മണി മുതല്‍ തന്നെ കളക്ട്രേറ്റില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കളക്ടറുടെ ചേംബറിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഥലം മാറ്റത്തിന് പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്ന് ആരോപണം കഴിഞ്ഞ ദിവസങ്ങളിലായി ജീവനക്കാര്‍ ഉയര്‍ത്തിയിരുന്നു. കളക്ടര്‍ ചേംബറിന് ഉള്ളില്‍ ഇരുന്ന സമയത്താണ് പ്രതിഷേധമുണ്ടാകുന്നത്.