മുന്‍​ഗണനാ ക്രമത്തില്‍ പരീക്ഷകള്‍ നടത്താന്‍ പി.എസ്.ഇ,​ ജൂണ്‍ മുതല്‍ പുനരാരംഭിച്ചേക്കും

0 1,286

മുന്‍​ഗണനാ ക്രമത്തില്‍ പരീക്ഷകള്‍ നടത്താന്‍ പി.എസ്.ഇ,​ ജൂണ്‍ മുതല്‍ പുനരാരംഭിച്ചേക്കും

തിരുവനന്തപുരം: അപേക്ഷകരില്‍ നിന്ന് കണ്‍ഫര്‍മേഷന്‍ വാങ്ങിയ പരീക്ഷകള്‍ക്ക് മുന്‍​ഗണന നല്‍കാന്‍ പി.എസ്‍.സി യോ​ഗം തീരുമാനിച്ചു. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിനനുസരിച്ച്‌ പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കും. ജൂണ്‍ മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം അപേക്ഷകര്‍ കുറവുള്ള തസ്തികകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ആരോ​ഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള പരീക്ഷ ആദ്യഘട്ടത്തില്‍ തന്നെ നടത്താന്‍ കഴിയുമോ എന്ന പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1100 ത്തോളം അപേക്ഷകരാണ് ഈ തസ്തികയ്ക്കുള്ളത്.

അതിനാല്‍ പി.എസ്‍.സിയുടെ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ മാത്രം ഉപയോ​ഗിച്ച്‌ പരീക്ഷ നടത്താന്‍ കഴിയില്ല. അതുകൊണ്ട് എന്‍ജിനീയറിം​ഗ് കോളേജുകളിലെ സൗകര്യം കൂടി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. ലോക്ക്ഡൗണ്‍കാരണം 26 പരീക്ഷളാണ് പി.എസ്‍.സിക്ക് മാറ്റിവയ്ക്കേണ്ടി വന്നത്.