ഐ.എസ്.ആര്‍.ഒയുടെ 2022ലെ ആദ്യത്തെ ദൗത്യമായ പിഎസ്എൽവി-സി52 വിക്ഷേപിച്ചു. ഇന്ന് രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. എസ്.സോമനാഥ് ഐ.എസ്.ആര്‍.ഒ ചെയർമാനായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യത്തെ ദൗത്യമാണ് ഇത്.
1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങൾ നൽകാനാവും. ഗഗൻയാൻ ആദ്യ പരീക്ഷണ പറക്കലടക്കം 10 ദൗത്യങ്ങളാണ് ഐ.എസ്.ആര്‍.ഒ ഈ വർഷം ലക്ഷ്യമിടുന്നത്.