രാത്രി മുഴുവന്‍ മൊബൈലില്‍ പബ്ജി കളി; 14 കാരന്‍ പുലര്‍ച്ചെ ആത്മഹത്യ ചെയ്ത നിലയില്‍

0 1,139

രാത്രി മുഴുവന്‍ മൊബൈലില്‍ പബ്ജി കളി; 14 കാരന്‍ പുലര്‍ച്ചെ ആത്മഹത്യ ചെയ്ത നിലയില്‍

ജയ്‌പൂര്‍: രാത്രി മുഴുവന്‍ മൊബൈലില്‍ പബ്ജി കളിച്ച 14കാരനെ പുലര്‍ച്ചെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഒന്‍പതാം ക്ലാസുകാരനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായത്.

രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്‌ച്ച പുലര്‍ച്ചെയാണ്‌ ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട്‌ ദിവസം മുന്‍പാണ്‌ കുട്ടി മൊബൈല്‍ ഫോണില്‍ പബ്ജി ഗെയിം ഡൗണ്‍ലോഡ് ചെയ്ത്‌ കളി തുടങ്ങിയത്. തുടര്‍ച്ചയായി 14കാരന്‍ പബ്ജി ഗെയിമിന്‍റെ മുന്‍പില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുകയുണ്ടായി.