വാഹന പരിശോധനയിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി; പാർസൽ സർവ്വീസ് ഓഫീസുകളിലും പരിശോധന നടത്തി

0 118

 

പേരാവൂർ: സ്പെഷ്യൽ എൻഫോഴ്‌മെൻറ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് വാഹന പരിശോധനയും പാർസൽ സർവ്വീസ് ഓഫീസ് പരിശോധനയും നടത്തി.

ഇരുപത്തൊമ്പതാം മൈലിൽ നടത്തിയ വാഹന പരിശോധനയിൽ 720ഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ (സഫൽ, ഹാൻസ്, ചാന്ദ്നി എന്നിവ) പിടികൂടി. മൂന്ന് കോട്പ കേസുകൾ എടുത്തു.

തുടർന്ന് പാർസൽ സർവ്വീസ് ഓഫീസുകളിൽ പരിശോധന നടത്തി. പേരാവൂർ തെരുവിലെ എപിഎസ് പാർസൽ സർവ്വീസ്, തുണ്ടിയിലെ ഡെൽമെയ്റ്റ് ലോജിസ്റ്റിക്സ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

എക്സൈസ് ഇൻസ്പെക്ടർസിനു കൊയില്യത്ത് പരിശോധനകൾക്ക് നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത്, എൻ.സി.വിഷ്ണു, എ.എം.ബിനീഷ്, എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.

Get real time updates directly on you device, subscribe now.