ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വാഹന പരിശോധനക്കിടെയാണ് ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന പി കെ ട്രാവല്‍സ് ബസില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 75 കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ സെല്ലോ ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്ത നിലയിലായിരുന്നു ഇവ ലഗേജ് ബോക്‌സില്‍ സൂക്ഷിച്ചിരുന്നത് .ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് എത്തിക്കുന്നതിനായി തന്നു വിട്ടതാണെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു.ബസ് ജീവനക്കാരില്‍ നിന്നും രേഖരിച്ച വിവരങ്ങള്‍ തുടര്‍ അന്വേഷണത്തിനായി പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.എക്‌സൈസ് ഉദ്യോഗസ്ഥരായ വിഷ്ണു.ബി,സുജിത്ത് കുമാര്‍.പി.എം.കെ,പ്രവീണ്‍.എന്‍.വി, ധനേഷ്.വി, ഹാരിസ്.എം.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.