വേനൽ കടുക്കും മുന്നേ കോളയാട് പള്ളിപ്പാലം പുഴയ്ക്ക് തടയണയൊരുക്കി ജലസംരക്ഷണ സന്ദേശം നൽകി പുരുഷ സ്വാശ്രയ കൂട്ടായ്മ.
കോളയാട് കാർമ്മൽ കെയ്റോസ് പുരുഷ സ്വാശ്രയ സംഘം പ്രവർത്തകരാണ് പള്ളിപ്പാലം പുഴയിൽ രണ്ടിടത്തായി തടയണകൾ തീർത്ത് വരൾച്ച പ്രതിരോധ പ്രവർത്തനത്തിൽ മാതൃകയായത്.
സ്വാശ്രയ സംഘം പ്രസിഡന്റ് ബേബി കുന്നുംപുറത്ത്, സെക്രട്ടറി ബിജു കോറോത്ത്, ജോബി കുന്നുമ്മൽ, വി.വി.ജോസ്, വി.യു.കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പതിനെട്ടോളം സംഘാംഗങ്ങൾ തടയണ നിർമ്മാണത്തിൽ പങ്കാളികളായി.