പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

0 136

.

ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമ സെക്ടറില്‍ പെടുന്ന ട്രാലില്‍ ഭീകരരും ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടി. മൂന്ന് ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന് പുറമെ അര്‍ദ്ധസൈനിക വിഭാഗമായ സിആര്‍പിഎഫും ഭീകരരെ നേരിട്ടു. അന്‍സാര്‍ ഘസ്വാ ഉള്‍ ഹിന്ദ് എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ടവര്‍ ആണ് കൊല്ലപ്പെട്ട മൂന്ന് പേരും.