പുറവയൽ പി.എച്ച്.സി യും പരിസരവും ഡി.വൈ.എഫ്.ഐ. ശുചീകരിച്ചു

0 1,259

ഉളിക്കൽ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രമായ പുറവയൽ പി എച്‌ സി യും പരിസരവും ശുചീകരിച്ചു. ഡി വൈ എഫ് ഐ ഉളിക്കൽ മേഖല കമ്മറ്റിയുടെ നേതൃത്തിൽ ഡി വൈ എഫ് ഐ മാട്ടറ, വട്ടിയാംതോട്, എ കെ ജി നഗർ, വയത്തൂർ യൂണിറ്റുകളിലെ പ്രവർത്തകരാണ് പി എച്‌ സി പരിസരം പൂർണമായും ശുചീകരിച്ചത്. പ്രതിദിനം നിരവധി രോഗികൾ ആശ്രയിക്കുന്ന സെന്റർ എന്ന നിലയിൽ പ്രാധാന്യം അർഹിക്കുന്ന ആരോഗ്യ കേന്ദ്രമാണ് ഇത്. ഡി വൈ എഫ് ഐ ഉളിക്കൽ മേഖല പ്രസിഡന്റ്‌ പ്രണവ് എം, വൈശാഖ് എം എസ്, കിരൺ തോമസ്, അനൂപ് തങ്കച്ചൻ, സരുൺ തോമസ്, സി പി ഐ എം നേതാക്കളായ കെ വി ഷാജി, ബേബി കൂനമ്മാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി