പുത്തൻചിറ കിഴക്കെ പള്ളി-PUTHENCHIRA EAST CHURCH

PUTHENCHIRA EAST CHURCH THRISSUR

0 474

തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ പഞ്ചായത്തിൽ പുത്തൻചിറയുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുത്തൻചിറ കിഴക്കെ പള്ളി (PUTHENCHIRA EAST CHURCH) അഥവ സെന്റ് ജോസഫ്സ് പള്ളി (St: Joseph’s Church).

പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഔസേപ്പിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള  പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ

പ്രധാന്യം ദിവസം
ദേവാലയം നിർമ്മാണം 1971 ഡിസംബർ 3
സിമിസ്തേരി 1973
ദേവാലയ വെഞ്ചിരിപ്പ് 1975 ഏപ്രിൽ 26
ഇടവക സ്ഥാപനം 1977 ഏപ്രിൽ 24
വൈദിക മന്ദിരം 1977

പ്രധാന സ്ഥാപനങ്ങൾ

 • മറിയം ത്രേസ്യയുടെകബറിടം

ഈ പള്ളിയുടെ ഇടവകാതിർത്തിയിലാണ് വാഴ്ത്തപ്പെട്ടവൾ മദർ മറിയം ത്രേസ്യയുടെ കബറിടം സ്ഥിതി ചെയ്യുന്നത്. ഇതൊരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു.

 • ഹോളി ഫാമിലി കോൺവെന്റ് പള്ളി അഥവ കുഴിക്കാട്ടുശ്ശേരി മഠം പള്ളി
 • ഹോളി ഫാമിലി കോൺവെന്റ്, കുഴിക്കാട്ടുശ്ശേരി
 • സെന്റ് മേരീസ് ഗേൽസ് ഹയർ സെക്കന്ററി വിദ്യാലയം, കുഴിക്കാട്ടുശ്ശേരി
 • സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, കുഴിക്കാട്ടുശ്ശേരി
 • സെന്റ് മേരീസ് ലോവർ പ്രൈമറി വിദ്യാലയം, കുഴിക്കാട്ടുശ്ശേരി
 • മറിയം ത്രേസ്യ ആശുപത്രി, കുണ്ടായി
 • മറിയം ത്രേസ്യ നേഴ്സിംഗ് കോളേജ്, കുണ്ടായി
 • പാദുവ ഫ്രാൻസിസ്കൻ ആശ്രമം, പാദുവ നഗർ
 • പാദുവ ആശ്രമം ദേവാലയം അഥവ സെന്റ് ആന്റണീസ് പള്ളി
 • സേക്രട്ട് ഹാർട്ട് സി.എച്ച്.എസ് കോൺവെന്റ്
 • സ്വീറ്റ് ഹോം – വൃദ്ധഭവനം
 • സെന്റ് ജോസഫ് കോൺവെന്റ്, കുണ്ടായി