പുത്തൻകാവ് പള്ളി- PUTHENKAV PALLI ALAPUZHA

PUTHENKAV PALLI ALAPUZHA

0 442

ആലപ്പുഴ ജില്ലയിലെ പുത്തൻകാവ് എന്ന് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് പുത്തൻകാവ് പള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ഈ പള്ളി മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നാണ് .മാർത്തോമാ ആറാമന്റെയും മാർത്തോമാ എട്ടാമന്റെയും പുത്തൻകാവിൽ മാർ പീലക്സിനോസ് മെത്രാപ്പൊലീത്തയുടെയും കബറിടങ്ങൾ ഈ പള്ളിയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മുമ്പ് ചെങ്ങന്നൂരിലെ പഴയ സുറിയാനി പള്ളിയിലും, മാരാമൺ പള്ളിയിലും ആണ് ഈ പ്രദേശത്തെ ആളുകൾ ആരാധന നടത്തിയിരുന്നത്. ഈ പള്ളികളിലേക്കു വളരെയധികം ദൂരമുണ്ടായിരുന്നതിനാൽ ഈ പ്രദേശത്തെ നസ്രാണികൾ ഇടുക്കുള തരകൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ 1793-ൽ പുത്തൻകാവിൽ തന്നെ വിശുദ്ധ മറിയാമിന്റെ നാമധേയത്തിൽ ഒരു പള്ളി പണിയുകയും ആരാധന ആരംഭിക്കുകയും ചെയ്തു. മലങ്കര സഭാതലവന്മാരായിരുന്ന മാർത്തോമാ മെത്രാൻമാരിൽ ആറാമനും എട്ടാമനും പുത്തൻകാവ് പള്ളി ആസ്ഥാനമാക്കി സഭാ ഭരണം നടത്തിയിരുന്നു.

ചാപ്പലുകൾ

17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ അന്ത്രയോസിന്റെ നാമത്തിലുള്ള സെന്റ്. ആൻഡ്രൂസ് ചാപ്പൽ, സെന്റ്. ജോൺസ് ചാപ്പൽ, സെന്റ്. ഗ്രിഗോറിയോസ് ചാപ്പൽ

പെരുന്നാളുകൾ

പ്രതിവർഷം 2 പെരുന്നാളുകളാണ് ഈ പള്ളിയിൽ ആചരിക്കുന്നത്. മാർത്തോമാ ആറാമൻ, മാർത്തോമാ എട്ടാമൻ, പുത്തൻകാവിൽ മാർ പീലക്സിനോസ് എന്നിവരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ എപ്രിൽ 16,17 തീയതികളിലും മാർ അന്ത്രയോസിന്റെ ഓർമ്മ പെരുന്നാൾ കുംഭം 18,19 തീയതികളിലും ആചരിക്കുന്നു.

Address: Puthencavu, Alappuzha, Kerala 689123

Phone: 0479 245 2831