തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ രണ്ടാമത്തെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആറ് വിദ്യാര്‍ഥികള്‍ വര്‍ധിക്കണമെന്ന രീതിയില്‍ കേരള വിദ്യാഭ്യാസചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.ജി.ഇ) സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു. എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ നിയമനാംഗീകാരം എ.ഇ.ഒ/ഡി.ഇ.ഒ തലത്തില്‍ നിന്ന് എടുത്തുമാറ്റി സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനും ശിപാര്‍ശയുണ്ട്. ഒരു വിദ്യാര്‍ഥി വര്‍ധിച്ചാല്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിെന്റ തുടര്‍നടപടിയെന്ന രീതിയിലാണ് ഡി.ജി.ഇയുടെ ശിപാര്‍ശ. എല്‍.പി ക്ലാസുകളില്‍ 30 കുട്ടികള്‍ക്ക് ശേഷം ഒരാള്‍ വര്‍ധിച്ചാല്‍ രണ്ടാമത്തെ തസ്തിക സൃഷ്ടിക്കുന്ന രീതി അവസാനിപ്പിക്കാനാണ് ഡി.ജി.ഇ നിര്‍ദേശിക്കുന്നത്. പകരം 35 വരെ കുട്ടികള്‍ക്ക് ഒരു ഡിവിഷന് എന്ന രീതി നടപ്പാക്കാം. 36 മുതല്‍ 65 വരെ രണ്ട് ഡിവഷനും 66 മുതല്‍ 95 വരെ മൂന്നും 96 മുതല്‍ 125 വരെ നാലും 126 മുതല്‍ 205 വരെ അഞ്ചും 206 മുതല്‍ 245 വരെ ആറും 246 മുതല്‍ 285 വരെ ഏഴും ഡിവിഷന് എന്ന രീതിയിലേക്ക് മാറ്റാനും പറയുന്നു. ആറ് മുതല്‍ എട്ട് വരെയുള്ള യു.പി ക്ലാസുകളില്‍ 40 വരെ കുട്ടികള്‍ക്ക് ഒന്നും 41 മുതല്‍ 75 വരെ രണ്ടും 76 മുതല്‍ 110 വരെ മൂന്നും 111 മുതല്‍ 145 വരെ നാലും ഡിവിഷനുകള്‍ക്കും ശിപാര്‍ശയുണ്ട്. നിലവില്‍ യു.പിയില്‍ 36 വിദ്യാര്‍ഥികള്‍ ആയാല്‍ രണ്ടാമത്തെ ഡിവിഷന് സൃഷ്ടിക്കുന്നതാണ് രീതി. 1500ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍.പി സ്കൂളുകളിലും 100ല്‍ കൂടുതല്‍ കുട്ടികളുള്ള യു.പി സ്കൂളുകളിലും പ്രഥമാധ്യാപകരെ ക്ലാസ്ചുമതലയില്‍നിന്ന് ഒഴിവാക്കി എല്‍.പി.എസ്.ടി/ യു.പി.എസ്.ടി അധിക തസ്തിക അനുവദിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നത് ഉചിതമല്ലെന്നും ഡി.ജി.ഇ പറയുന്നു.
ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിെന്റ അടിസ്ഥാനത്തില്‍ അധിക ഡിവിഷനോ/ തസ്തികക്കോ അര്‍ഹതയുണ്ടെങ്കില്‍ ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി 10 ദിവസത്തിനകം ഫയല്‍ സമന്വയ സോഫ്റ്റ്വെയറിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വഴി സര്‍ക്കാറിന് സമര്‍പ്പിക്കണം. സര്‍ക്കാര്‍തല പരിശോധനക്ക് ശേഷം അര്‍ഹതയുണ്ടെന്ന് കണ്ടാല്‍ 15 ദിവസത്തിനുള്ളില്‍ അധിക തസ്തിക അനുവദിക്കണം. അധിക തസ്തികക്ക് അര്‍ഹതയുള്ള എയ്ഡഡ് സ്കൂളുകളിലേക്ക് ജൂലൈ 15 മുതല്‍ തസ്തിക അനുവദിക്കുന്നത് വരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കണം. സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തരം ഒഴിവുകളില്‍ ദിവസവേതനത്തിന് മാത്രമേ നിയമനം നടത്താവൂ. നിയമനാംഗീകാര നടപടികളില്‍ നിലവിലുള്ള അപ്പീല്‍ നടപടികള്‍ അവസാനിപ്പിച്ച് റിവ്യൂ അനുവദിക്കാനും ശിപാര്‍ശയുണ്ട്. എയ്ഡഡ് സ്കൂളുകളില്‍ നിയമനം നടത്തിയാല്‍ 15 ദിവസത്തിനകം മാനേജര്‍ പ്രപ്പോസല്‍ എ.ഇ.ഒ/ഡി.ഇ.ഒക്ക് സമര്‍പ്പിക്കണം. പ്രപ്പോസല്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സഹിതമാണ് എ.ഇ.ഒ/ഡി.ഇ.ഒമാര്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കേണ്ട