പുത്തുമലക്ക് സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന പുത്തുമലക്ക് സമീപത്ത് നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പുഴയിലാണ് തലയോട്ടിയും പൂര്‍ണമായി ദ്രവിക്കാത്ത എല്ലുകളും കണ്ടെത്തിയത്. ആറ് മാസത്തോളം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടേതെന്ന് സംശയിക്കുന്നു.
പുഴയില്‍ നിന്ന് മോട്ടാര്‍ ഉപയോഗിച്ച് വെള്ളമടിക്കാനെത്തിയവരാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടത്. പുത്തുമല ദുരന്തത്തില്‍ 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിരുന്നില്ല.