ക്വാറന്റൈന് ലംഘിച്ചു കറങ്ങി നടന്നു; വയനാട്ടില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു
ക്വാറന്റൈന് ലംഘിച്ചു കറങ്ങി നടന്നു; വയനാട്ടില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു
ക്വാറന്റൈന് ലംഘിച്ചു കറങ്ങി നടന്നു; വയനാട്ടില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു
കല്‍പ്പറ്റ: വയനാട്ടില്‍ മുട്ടില്‍ ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റൈന് നിര്‍ദേശം ലംഘിച്ചു കറങ്ങി നടന്ന ആള്‍ക്കെതിരെ കേസെടുത്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മുട്ടില്‍ സ്വദേശിക്ക് എതിരെയാണ് പോലീസ് കേസെടുത്തത്.
പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയാനായിരുന്നു ഇയാള്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ നല്കിയ നിര്‍ദേശം. എന്നാല്‍ ആവര്‍ത്തിച്ചുള്ള നിര്‍ദേശം അവഗണിച്ചും ഇയാള്‍ പുറത്തിറങ്ങുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. ഹോം ക്വാറന്റൈന് നിര്‍ദേശം ലംഘിച്ച മറ്റൊരാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.