വീ​ട്ടി​ല്‍ സൗ​ക​ര്യ​മി​ല്ലാത്ത പ്ര​വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ വ​ക ക്വാ​റന്‍റൈന്‍.വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ളും വീ​ട്ടു​കാ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ഇവയാണ്

0 613

വീ​ട്ടി​ല്‍ സൗ​ക​ര്യ​മി​ല്ലാത്ത പ്ര​വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ വ​ക ക്വാ​റന്‍റൈന്‍.വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ളും വീ​ട്ടു​കാ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ഇവയാണ്

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്നു പ്ര​വാ​സി​ക​ള്‍ മ​ട​ങ്ങി​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച്‌ സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ളും വീ​ട്ടു​കാ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും ഉ​ത്ത​ര​വി​ല്‍ നി​ഷ്ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ കോ​വി​ഡ് സ്ക്രീ​നിം​ഗി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച്‌ മ​റ്റ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം സ്ക്രീ​നിം​ഗ്. സ്ക്രീ​നിം​ഗി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​രെ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​യു​ന്പോ​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണെ​ങ്കി​ല്‍ അ​വ​രെ കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റ​ണം.

സ്ക്രീ​നിം​ഗി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് കാ​ണു​ന്ന​വ​രെ പ്ര​ത്യേ​ക വ​ഴി​ക​ളി​ലൂ​ടെ പു​റ​ത്തി​റ​ക്കി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്കും. ഇ​വ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​ക്ക് എ​വി​ടെ​യും ഇ​റ​ങ്ങാ​നോ ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നോ പാ​ടി​ല്ല. അ​വ​ര്‍ വീ​ടു​ക​ളി​ല്‍ 14 ദി​വ​സം ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യ​ണം.

പ്ര​വാ​സി​ക​ളും വീ​ട്ടു​കാ​രും പാ​ലി​ക്കേ​ണ്ട അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച്‌ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണം. മ​ട​ങ്ങി​വ​രു​ന്ന​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് വീ​ട്ടി​ല്‍ ക്വാ​റ​ന്ൈ‍​റ​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. പ്ര​ത്യേ​ക മു​റി​യും ബാ​ത്ത് റൂ​മും ടോ​യ്ല​റ്റും ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യു​ന്ന ആ​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. ഈ ​സൗ​ക​ര്യ​മി​ല്ലാ​ത്ത വീ​ടാ​ണെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ത്ത​ര​ക്കാ​ര്‍​ക്കു​വേ​ണ്ടി ഒ​രു​ക്കു​ന്ന ക്വാ​റ​ന്ൈ‍​റ​ന്‍ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണം.മേ​ല്‍​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ന് ഹോ​ട്ട​ലി​ല്‍ പ്ര​ത്യേ​ക മു​റി​യി​ല്‍ താ​മ​സി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ ചെ​ല​വി​ല്‍ അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണം.