നിശ്ശബ്ദതെരുവുകളിലെ സാന്ത്വനസംഗീതം;ഇറ്റലിയിലെ ജനതയെ ഒന്നാകെ ക്വാറന്റയിന്‍ ചെയ്തിരിക്കുന്നു.

0 164

നിശ്ശബ്ദതെരുവുകളിലെ സാന്ത്വനസംഗീതം;ഇറ്റലിയിലെ ജനതയെ ഒന്നാകെ ക്വാറന്റയിന്‍ ചെയ്തിരിക്കുന്നു.

മാര്‍ച്ച്‌ ഒമ്ബതുമുതല്‍ റോമിലെ മാത്രമല്ല ഇറ്റലിയിലെ ജനതയെ ഒന്നാകെ ക്വാറന്റയിന്‍ ചെയ്തിരിക്കുന്നു. മരുന്ന്‌-ഭക്ഷണം എന്നിവ വാങ്ങാന്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക്‌ പുറത്തിറങ്ങാം. ഫാര്‍മസിയും സൂപ്പര്‍മാര്‍ക്കറ്റുമൊഴികെ എല്ലാം അടഞ്ഞുകിടക്കുന്നു. ചില ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

എന്നെ അതിശയിപ്പിക്കുന്നത്‌ ഈ അവസ്ഥയിലും ഇവിടത്തെ ജനതയുടെ ധൈര്യമാണ്‌. ഇവര്‍ വളരെ ശ്രദ്ധാലുക്കളാണെങ്കിലും ഭീതിതരോ പരിഭ്രാന്തരോ അല്ല. മഹാവ്യാധിയോട്‌ പൊരുതാന്‍ സായാഹ്ന സംഗീതംകൊണ്ടുപോലും അവര്‍ മനസ്സിനെ സജ്ജമാക്കുന്നു.

വീടിന്റെ ജനാലകളും ടെറസുകളും തുറന്ന്‌ വൈകുന്നേരങ്ങളില്‍ ഇവര്‍ കൈയടിച്ചു പാടുന്നു. റോമിലെ മേയര്‍ വിര്‍ജീനിയ റാജിയുടെ ആവശ്യപ്രകാരം മാര്‍ച്ച്‌ 13-ന്‌ ഏഴുമണിക്ക്‌ റോമന്‍ നഗരവാസികള്‍ ദേശീയഗാനവും ജനകീയഗാനങ്ങളും ആലപിക്കുകയും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവനങ്ങളെ ശ്ലാഘിക്കുകയുംചെയ്തു. ഇവ ഇനിയുള്ള ദിവസങ്ങളിലും തുടരാം.