തോട്ടഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി അടച്ച്പൂട്ടണം: ഡി.വൈ.എഫ്.ഐ

0 361

വെങ്ങപ്പള്ളി:വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മൂരിക്കാപ്പില്‍ കെ.എല്‍.ആര്‍ ആക്ട് 81 പ്രകാരം ഒഴിവ് കിട്ടിയ മിച്ചഭൂമിയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് പുതുതായി ആരംഭിച്ച അനധികൃത ക്വാറി അടച്ച് പൂട്ടണമെന്നും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് ഡി.വൈ.എഫ്.ഐ വെങ്ങപ്പള്ളി മേഖല കമ്മിറ്റി ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി