ക്വാറന്റീന്‍ കാലാവധിയായ 28 ദിവസത്തിനു ശേഷവും വൈറസ് ബാധ; രോഗ ലക്ഷണങ്ങളില്ല, കണ്ണൂരില്‍ ഒരു വീട്ടില്‍ പത്ത് പേര്‍ക്ക് കോവിഡ്

0 1,205

ക്വാറന്റീന്‍ കാലാവധിയായ 28 ദിവസത്തിനു ശേഷവും വൈറസ് ബാധ; രോഗ ലക്ഷണങ്ങളില്ല, കണ്ണൂരില്‍ ഒരു വീട്ടില്‍ പത്ത് പേര്‍ക്ക് കോവിഡ്

 

കണ്ണൂര്‍ : നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളതു കണ്ണൂരിലാണ്. 104 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സമൂഹ വ്യാപനം ഉണ്ടായില്ലെങ്കിലും അതിനുള്ള പഴുതുകളെല്ലാം അടയ്ക്കാന്‍ ലക്ഷ്യമിട്ടാണു കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇതിനിടെ, കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച ചെറുകല്ലായി സ്വദേശിക്ക് എങ്ങനെ രോഗബാധയുണ്ടായി എന്നു കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

 

ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെത്തേടിയുള്ള അന്വേഷണത്തെ തുടര്‍ന്നു സ്രവ പരിശോധനയ്ക്കു വിധേയരാക്കിയവരില്‍ മൂന്നു പേര്‍ക്കു കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയവര്‍ക്കു നിശ്ചയിച്ചിരുന്ന ക്വാറന്റീന്‍ കാലാവധിയായ 28 ദിവസത്തിനു ശേഷവും ഇവിടെ രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സമ്ബര്‍ക്കത്തിലൂടെ കൂടുതല്‍പേര്‍ക്കു രോഗബാധയുണ്ടാവുന്നതും ജാഗ്രത വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കി.

 

ഒരു വീട്ടില്‍ 10 പേര്‍ക്കാണു സമ്ബര്‍ക്കംവഴി രോഗബാധയുണ്ടായത്.33 മുതല്‍ 36 വരെ ദിവസങ്ങള്‍ക്കു ശേഷം രോഗബാധ സ്ഥിരീകരിക്കുമ്ബോഴും കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.