9.25 കോടിക്ക് റബാദയും 8.25 കോടിക്ക് ധവാനും പഞ്ചാബിൽ, അശ്വിൻ 5 കോടിക്ക് രാജസ്ഥാനിൽ

0 715

ഐ.പി.എല്ലിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ആരംഭിച്ചു.9.25 കോടിക്ക് റബാദയെയും 8.25 കോടിക്ക് ധവാനെയും കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ചപ്പോൾ രവിചന്ദ്ര അശ്വിനെ 5 കോടിക്ക് രാജസ്ഥാൻ ടീമിലെത്തിച്ചു.പാറ്റ് കമ്മിൻസിനെ 7.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചു. പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.

ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്. ലഖ്നോ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ പുതിയ ടീമുകളെത്തിയതോടെ ഇത്തവണ 10 ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുക. 20 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെ അടിസ്ഥാന വിലയുള്ള താരങ്ങൾ ഉണ്ട്.

ആർ.അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ദീപക് ചഹാർ,ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഇഷാൻ കിഷൻ, ഭുവനേശ്വർ കുമാർ, ദേവ്ദത്ത് പടിക്കൽ, ക്രുണാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശർദുൽ ഠാക്കൂർ, റോബിൻ ഉത്തപ്പ, ഉമേഷ് യാദവ് എന്നിവരാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ.

ടീമുകൾ നിലനിർത്തിയ താരങ്ങൾ ഇവരാണ്

പഞ്ചാബ് കിങ്സ്:

  • മായങ്ക് അഗർവാൾ, ഷർഷദീപ് സിങ്.

സൺറൈസേഴ്സ് ഹൈദരാബാദ്:

  • കെയ്ൻ വില്യംസൺ, ഉംറാൻ മാലിക്, അബ്ദുസ്സമദ്. രാജസ്ഥാൻ

റോയൽസ്:

  • സഞ്ജു സാംസൺ, ജോസ് ബട്ലർ, യശസ്വി ജെയ്സ്വാൾ.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു:

  • വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് സിറാജ്.

മുംബൈ ഇന്ത്യൻസ്:

  • രോഹിത് ശർമ, കീറൺ പൊള്ളാർഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്.

ചെന്നൈ സൂപ്പർ കിങ്സ്:

  • എം.എസ്. ധോണി, രവീന്ദ്ര ജദേജ, മുഈൻ അലി, ഋതുരാജ് ഗെയ്ക്വാദ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്:

  • ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, വരുൺ ചക്രവർത്തി.

ഡൽഹി കാപിറ്റൽസ്:

  • ഋഷഭ് പന്ത്, അക്സർ പട്ടേൽ, പൃഥ്വി ഷാ, ആന്റിച് നോർട്യേ.

ലഖ്നോ സൂപ്പർ ജയന്റ്സ്:

  • ലോകേഷ് രാഹുൽ, മാർകസ് സ്റ്റോയ്നിസ്, രവി ബിഷ്ണോയ്.

ഗുജറാത്ത് ടൈറ്റൻസ്:

  • ഹർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, ശുഭ്മൻ ഗിൽ