ഹത്‌റാസ് പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ എത്തിയ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പകർച്ചവ്യാധി ആക്ട് പ്രകാരം കേസ്
ഹത്‌റാസ് പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ എത്തിയ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പകർച്ചവ്യാധി ആക്ട് പ്രകാരം കേസ്
ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനായി പോയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസ്. പകർച്ചവ്യാധി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ ഹത്‌റാസ് പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ എത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഡൽഹിഉത്തർപ്രദേശ് അതിർത്തിയിലാണ് ഇരുവരും ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞത്.
ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതിന് ഫോറൻസിക് തെളിവില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി പറഞ്ഞു.