ജോഡോ യാത്രയ്ക്കിടെ ചെരുപ്പ് ധരിക്കാൻ പെൺകുട്ടിയെ സഹായിച്ച് രാഹുൽ ഗാന്ധി

0 1,157

രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ഹരിപ്പാട് നിന്ന് യാത്ര പുനരാരംഭിച്ചു. രാവിലെ 6:30 ന് ശേഷം ആരംഭിച്ച യാത്രയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. റോഡിനിരുവശവും കാത്തുനിൽക്കുന്നവരെ അഭിവാദ്യം ചെയ്തും, ഇടവേളയിൽ വഴിയരികിലെ ഹോട്ടലിൽ ചായ ആസ്വദിച്ചും നീങ്ങുന്ന രാഹുലിൻ്റെ ഫോട്ടോ വൈറൽ ആണ്.

ഇപ്പോൾ ഇതാ പദയാത്രയ്ക്കിടെ ചെരുപ്പ് ധരിക്കാൻ പെൺകുട്ടിയെ സഹായിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. യാത്രയുടെ 11-ാം ദിവസം ഒരു കൊച്ചു കുട്ടിയെ പാദരക്ഷകൾ ഇടാൻ സഹായിക്കുന്നതാണ് വീഡിയോ. മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

“ലാളിത്യവും സ്‌നേഹവും. രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ ഇവ രണ്ടും ആവശ്യമാണ്,” ഡിസൂസ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ക്ലിപ്പിൽ മറ്റ് പാർട്ടി പ്രവർത്തകരെയും നേതാക്കരെയും രാഹുലിനൊപ്പം കാണാം. ഷെയർ ചെയ്തതിന് ശേഷം ആയിരക്കണക്കിന് കാഴ്ചകളും ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി ഇന്റർനെറ്റ് ഉപയോക്താക്കൾ രാഹുൽ ഗാന്ധിയുടെ മഹത്തായ ആംഗ്യത്തെ പ്രശംസിച്ചു.

Get real time updates directly on you device, subscribe now.