ഇന്ത്യൻ ജനതയ്ക്ക് വേണ്ടി കോൺഗ്രസ് നടത്തുന്ന ചരിത്രപരമായ പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര: അഡ്വ:മാർട്ടിൻ ജോർജ്

0 500

പേരാവൂർ: വർഗീയതയുടെയും ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കപ്പെട്ട ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുന്നതിനു വേണ്ടി യുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഐതിഹാസിക യാത്രയാണ് ഭാരത് ജോഡോ യാത്രയെന്നും ലോകത്ത് ഇതുവരെ ഒരു രാഷ്ട്രീയ നേതാവും ഇത്ര ദൈർഘ്യമേറിയ ഒരു പദയാത്ര നടത്തിയിട്ടില്ല എന്നും ഇന്ത്യൻ ജനതയ്ക്ക് വേണ്ടി കോൺഗ്രസ് നടത്തുന്ന ചരിത്രപരമായ പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ:മാർട്ടിൻ ജോർജ് പറഞ്ഞു ,പേരാവൂർ നിയോജക മണ്ഡലത്തിലെ ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിളിച്ചുചേർത്ത മണ്ഡലം പ്രസിഡണ്ട് മാരുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം,

യോഗത്തിൽ പേരാവൂർ നിയോജകമണ്ഡലം ഭാരത് ജോഡോ യാത്രയുടെ കോ-ഓഡിനേറ്റർ ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു .പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് , ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗീസ്, വർഗ്ഗീസ് ജോസഫ് നടപ്പുറം, ജൂബിലി ചാക്കോ , ജെയിൻസ് മാത്യു, മനോജ് എം കണ്ടെത്തിൽ ,ജോഷി പാലമറ്റം, റയീസ് കണിയാറക്കൽ,സന്തോഷ് മണ്ണാർകുളം,ചാക്കോ തൈക്കുന്നേൽ, അഗസ്റ്റിൻ വടക്കയിൽ ,ജിമ്മി അന്തിനാട്, ബാലകൃഷ്ണൻ വള്ളിത്തോട് , സജിത മോഹനൻ ,ജോഫിൻ ജെയിംസ്, ഷെഫീർ ചക്ക്യാട്ട്, ജലാൽ പേരാവൂർ , അലി മുരിങ്ങോടി, എന്നിവർ പ്രസംഗിച്ചു.

Get real time updates directly on you device, subscribe now.