രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ്; കൽപ്പറ്റയിൽ പ്രതിഷേധപ്രകടനവും ധര്‍ണയും സംഘടിപ്പിച്ച് കോണ്‍ഗ്രസ്
കൽപ്പറ്റ: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് നുറുക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധമാര്‍ച്ചും ധര്‍ണയും ആരംഭിച്ചു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദിഖ് എം.എൽ.എ, കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹാം, എ.ഐ.സി.സി. അംഗം പി.കെ. ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് പുതിയബസ്റ്റാന്റ് ചുറ്റി ടെലഫോണ്‍ എക്‌സിചേഞ്ചിന് മുമ്പില്‍ സമാപിക്കും. തുടര്‍ന്ന് ടെലഫോണ്‍ എക്‌സിചേഞ്ചിന് മുമ്പില്‍ നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന ജില്ലാനേതാക്കള്‍ പങ്കെടുക്കും.