രാഹുൽഗാന്ധിയുടെ എംപി ഓഫീസിന്റെ പ്രവർത്തനം നിലയ്ക്കില്ല; ഡിസിസി പ്രസിഡന്റ്‌ എൻ.ഡി അപ്പച്ചൻ

0 373

രാഹുൽഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് പ്രവർത്തനം നിലയ്ക്കില്ലെന്ന് ഡിസിസി പ്രസിഡന്റ്‌ എൻഡി അപ്പച്ചൻ. എംപി ഫണ്ട്‌ നിലയ്ക്കും എന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്. അഭിഭാഷകർ വ്യക്തമാക്കുന്ന കാര്യമാണിത്. ഇന്നലെ രാത്രിയും ഇക്കാര്യങ്ങൾ രാഹുലുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ആശങ്കയും ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിക്ക് ഇല്ലെന്നും എൻഡി അപ്പച്ചൻ പറഞ്ഞു.

2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് മാർച്ച് 23നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് മാർച്ച് 24ന് ഉത്തരവും ഇറങ്ങി. ഈ വിധിയിൽ രാഹുൽ ഗാന്ധിക്ക് മേൽകോടതിയിൽ അപ്പീൽ പോകാം. മേൽക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ, നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.