വയനാടിനായി രാഹുലിന്റെ വക 28,000 കിലോ അരി! ഓരോ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 500 കിലോ അരിയും അഞ്ചുകിലോ കടലയും 50 കിലോ പയറും
കല്പറ്റ: വയനാട് മണ്ഡലത്തിനായി രാഹുല്‍ ഗാന്ധി എംപി സ്വന്തം ചെലവില്‍ 28,000 കിലോ അരിയും മറ്റു ഭക്ഷ്യസാധനങ്ങളും നല്കുന്നു. ഓരോ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 500 കിലോ അരിയും അഞ്ചുകിലോ കടലയും 50 കിലോ പയറും വീതമാണ് നല്‍കുന്നത്. സമൂഹ അടുക്കളയിലേയ്ക്കാണ് ഈ സാധനങ്ങള്‍ നല്‍കുന്നത്. ഇന്നു തന്നെ സാധനങ്ങള്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണം നീക്കിയാലുടന്‍ രാഹുല്‍ മണ്ഡലത്തില്‍ എത്തുമെന്നും ഓഫീസ് പ്രതിനിധികള്‍ വ്യക്തമാക്കി.